ഡല്‍ഹി: റോഹിങ്ക്യന്‍ മുസ്ലിം അഭയാര്‍ത്ഥികള്‍ ഇന്ത്യയില്‍ വേണ്ടെന്ന കേന്ദ്ര നിലപാടില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോടു വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രച്ചുഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടത്.
തങ്ങളെ മ്യാന്മറിലേക്കു തിരിച്ചയക്കാനുള്ള നീക്കം ഇന്ത്യന്‍ ഭരണഘടനക്കും യു.എന്‍ പ്രമേയങ്ങള്‍ക്കും വിരുദ്ധമാണെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് റോഹിങ്ക്യന്‍ മുസ്!ലിംകള്‍ സുപ്രീംകോടതിയില്‍ നല്കിയ ഹരജിയിലാണ് നടപടി. ഇന്ത്യന്‍ ഭരണഘടനയും വിവിധ ഐക്യരാഷ്ട്ര സംഘടനാ പ്രമേയങ്ങളും അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് അഭയാര്‍ഥികള്‍ ഹരജിയില്‍ വ്യക്തമാക്കി. നേരത്തെ, കേന്ദ്ര മനുഷ്യാവകാശ കമീഷനും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനോടു വിശദീകരണം തേടിയിരുന്നു. സെപ്റ്റംബര്‍ 11 ന് കോടതി ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും. അതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം.
റോഹിങ്ക്യ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ അധിനിവേശ കുടിയേറ്റക്കാരെയും നാടുകടത്തുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആഗ്സറ്റില്‍ ഒരു കത്ത് അയച്ചിരുന്നു. അഭയാര്‍ഥികള്‍ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി കത്തില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post