ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകളെ സംശയിച്ച് അന്വേഷണസംഘം. തീവ്രവാദ ഹിന്ദുത്വ ഗ്രൂപ്പുകളാണ് കൊലപാതകത്തിന് പിന്നില്‍ എന്ന വാദം പുറമേയ്ക്ക് രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത്തരം ബന്ധങ്ങള്‍ കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. ഹിന്ദുത്വ ഗ്രൂപ്പുകളല്ല മാവോയിസ്റ്റുകളാണ് കൊലപാതകത്തിന് പിന്നിലെന്ന പ്രബലമായ സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്.
ഇതിന് കാരണമായി ഇവര്‍ പറയുന്നത് ഗൗരി ലങ്കേഷിന് മാവോയിസ്റ്റ് ഗ്രൂപ്പുമായുള്ള എതിര്‍പ്പാണ്. ചിലരില്‍ നിന്ന് ഗൗരി ലങ്കേഷിന് ഭീഷണി ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാരിനും മാവോയിസ്റ്റുകള്‍ക്കും ഇടയില്‍ മധ്യസ്ഥയായി ഗൗരി ലങ്കേഷ് പ്രവര്‍ത്തിച്ചിരുന്നു. നിരവധി മാവോയിസ്റ്റുകള്‍ ലങ്കേഷിന്റെ മധ്യസ്ഥതയില്‍ തീവ്രനിലപാടുകള്‍ ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വന്നിരുന്നു. ഇതാണ് മാവോയിസ്റ്റുകളെ ചൊടിപ്പിച്ചത്. മാവോയിസ്റ്റുകളുമായുള്ള ബന്ധം ഉപയോഗിച്ച് അവര്‍ സംഘടനയെ തകര്‍ക്കുന്നുവെന്നത് മാവോയിസ്റ്റുകളുടെ ശത്രുപക്ഷത്തേക്ക് ഗൗരി ലങ്കേഷിന് മാറ്റിയിരുന്നു എന്നാണ് നിഗമനം. കൊലപാതകത്തില്‍ മാവോയിസ്റ്റുകളുമായുള്ള ബന്ധം തള്ളാനാവില്ല എന്നാണ് പോലിസ് പറയുന്നത്.
ഇതിനിടെ ചില വ്യവാസായികളും, രാഷ്ട്രീയക്കാരും ഉള്‍പ്പെട്ട അഴിമതി ഗൗരി ലങ്കേഷ് പുറത്ത് വിടാന്‍ പോവുകയായിരുന്നു എന്ന സൂചന ലങ്കേഷിന്റെ ചില സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഈ തലത്തിലും അന്വേഷണം നടക്കുന്നുണ്ട്.
ഇതിനിടെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ഗൗരി ലങ്കേഷിന്റെ കുടുംബം ശക്തമായി ഉയര്‍ത്തിയിട്ടുണ്ട്. ഹിന്ദുത്വ ഗ്രൂപ്പുകളുടെ പേരില്‍ പഴിചാരി കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഒരുക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍ എന്നാണ് കുടുംബത്തിന്റെ ആരോപണം. സിബിഐ അന്വേഷണത്തിന് വിടുന്നതില്‍ എതിര്‍പ്പില്ല എന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍. തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കെതിരായ ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ പോലിസിനെ പ്രേരിപ്പിക്കുന്നതും കുടുംബത്തിന്റെ ഈ നിലപാടാണ്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗൗരി ലങ്കേഷിന്റെ കൊലപാതകം സിദ്ധരാമയ്യ സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. കേസ് അട്ടിമറിക്കാന്‍ സമ്മതിക്കില്ല എന്നാണ് ബിജെപി നിലപാട്.
Discussion about this post