ജമ്മു: കശ്മീര്‍ അതിര്‍ത്തിയില്‍ മൂന്ന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തു. അര്‍നിയ മേഖലയിലെ പോസ്‌റുകള്‍ക്ക് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കേറ്റില്ല.
ഇന്ന് പുലര്‍ച്ചെ ആറോടെയാണ് പാക് സൈന്യം അതിര്‍ത്തിയിലേക്ക് ആക്രമണം അഴിച്ച് വിട്ടത്. പ്രകോപനമൊന്നും കൂടാതെയാണ് ഇന്ത്യന്‍ പോസ്‌റുകള്‍ക്ക് നേരെ വെടിവെച്ചതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. സ്ഥലത്ത് ഏറ്റുമുട്ടല്‍
ഇപ്പോഴും തുടരുകയാണ്.
Discussion about this post