തിരുവനന്തപുരം: ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രംഗത്ത്. ശശികലയ്ക്കെതിരെ വി ഡി സതീശന് പരാതി നല്‍കിയത് രാഷ്ട്രീയലക്ഷ്യത്തോടെയാണ്. ശശികല പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ല. അന്വേഷണം നടക്കട്ടെയെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയിലെ പറവൂരിലും കണ്ണൂര്‍ മുതലക്കുളത്തും നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ ശശികലയ്ക്കെതിരെ പൊലീസ് ഇന്ന് കേസെടുത്തു. പറവൂര്‍ പ്രസംഗത്തില്‍ ഐപിസി 153-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എഴുത്തുകാര്‍ക്കെതിരെയും വിഡി സതീശന് എംഎല്‍എയ്ക്കുമെതിരെ നടത്തിയ മതസ്പര്‍ദ്ധയ്ക്കിടയാക്കുന്ന പ്രസ്താവനകള്‍ പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്. വിഡി സതീശന് നല്കിയ പരാതിയലാണ് കേസെടുത്തിരിക്കുന്നത്. ആര്‍വി ബാബുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post