കൊച്ചി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്. ഭാര്യയുടെ പേരിലുള്ള കമ്പനിക്കായി ഭൂമി വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് നടപടി.
കന്യാകുമാരി സ്വദേശി മണികണ്ഠന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ ജിജി തോംസണ്‍ ചീഫ് സെക്രട്ടറി ആയിരിക്കെ ലഭിച്ച പരാതിയില്‍ നടന്ന അന്വേഷണത്തില്‍ തച്ചങ്കരി ചട്ടവിരുദ്ധമായി ബിസിനസ് ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു.
പിന്നീട് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഏറ്റെടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post