ഡല്‍ഹി: ജനാധിപത്യത്തില്‍ കുടുംബവാഴ്ചക്ക് മോശം സ്ഥാനമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പല നേതാക്കളും കുടുംബവാഴ്ചയെക്കുറിച്ച് സംസാരിക്കുന്നു. കുടുംബവാഴ്ചയും ജനാധിപത്യവും ഒരുമിച്ച് പോകില്ല. കാരണം വളരെ ലളിതമാണ്, അത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് വെങ്കയ്യ പറഞ്ഞു.
എസ്.വൈ ഖുറൈശി എഴുതിയ ‘ലോകതന്ത്ര് കെ ഉത്സവ് കി അന്‍കഹി കഹാനി’ പുസ്തകത്തിന്റെ പ്രകാശചടങ്ങില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചല്ല തന്റെ ഈ പ്രസ്താവന. ഇക്കാര്യം പറയുമ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എന്റെ മനസ്സിലില്ല. മാത്രമല്ല, താനിപ്പോള്‍ രാഷ്ട്രീയത്തിന് പുറത്താണെന്നും വെങ്കയ്യ കൂട്ടിച്ചേര്‍ത്തു.
Discussion about this post