ആലപ്പുഴ: പാലക്കാട് മുത്താന്തറ, കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുന്നതിനെ വിലക്കിയിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസിന് നല്കിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബിജെപി സംസ്ഥാന സമിതിയംഗം ആലപ്പുഴ ചാരുംമൂട് സ്വദേശി വി. രാജേന്ദ്രന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ 14-ന് അര്‍ദ്ധരാത്രിയില്‍ സ്കൂള്‍ മാനേജര്‍ക്കോ പ്രിന്‍സിപ്പലിനോ മാത്രമേ ദേശീയ പതാക ഉയര്‍ത്താന്‍ അധികാരമുള്ളൂവെന്ന് കാട്ടി കളക്ടറേറ്റില്‍ നിന്നും സ്കൂള്‍ മാനേജര്‍ക്ക് കത്തു നല്‍കിയിരുന്നു.
മാധ്യമങ്ങള്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിലക്കു ലംഘിച്ച് സര്‍സംഘചാലക് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍സംഘചാലകിനെ വിലക്കിയിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ ഓഫീസ് വ്യക്തമാക്കിയത്.
Discussion about this post