ഡല്‍ഹി: പുരാതന ഇന്ത്യയില്‍ ദുര്‍ഗാ ദേവി പ്രതിരോധ മന്ത്രിയും ലക്ഷ്മി ധനകാര്യമന്ത്രിയുമായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടാണ് നായിഡു ദേവതകളെ പരമാര്‍ശിച്ചത്. നമ്മുടെ പൈതൃകത്തില്‍ അഭിമാനിക്കണമെന്നും മാതൃഭാഷ അറിയുന്നവരോട് മറ്റുള്ള ഭാഷയില്‍ സംസാരിക്കരുതെന്നും നായിഡു വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. മൊഹാലിയില്‍ ഇന്ത്യന്‍ സ്കൂള്‍ ബിസിനസ് ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമരാജ്യം എല്ലായ്പ്പോഴും നമ്മുടെ ചരിത്രത്തിലെ മഹത്തായ കാലഘട്ടമാണ്. എന്നാല്‍ ഇപ്പോള്‍ അതിനെകുറിച്ച് സംസാരിക്കുന്നത് വര്‍ഗീയ ദൃഷ്ടിയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എല്ലാവര്ക്കും അവകാശമുണ്ടെങ്കിലും അത് ഭരണഘടനയ്ക്ക് വിധേയപ്പെട്ടു കൊണ്ടാവണം. വ്യക്തികളുടെ അന്തസ്സ്പ്രധാനമാണെങ്കിലും രാജ്യത്തിന്റെ ധാര്‍മ്മികതയേക്കാള്‍ വലുതല്ല അതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Discussion about this post