ഡല്‍ഹി: ബിനാമി സ്വത്ത് ഇടപാട് നടത്തുന്നവരെ കുടുക്കാന്‍ നിര്‍ണായക നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ബിനാമി സ്വത്ത് ഇടപാടുകളെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപവരെ പാരിതോഷികം നല്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. അടുത്ത മാസത്തോടെ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് സൂചന.
വന്‍കിട ബിനാമി ഇടപാടുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 15 ലക്ഷം മുതല്‍ ഒരു കോടി രൂപവരെയാണ് ലഭിക്കുക. ഇവരുടെ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പുതിയ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, വിവരങ്ങള്‍ കൃത്യതയുള്ളതായിരിക്കണമെന്നും വിവരം നല്‍കുന്നയാളുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടുമെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബിനാമി വസ്തു നിയമത്തില്‍ ഈ ഒരു വ്യവസ്ഥയില്ലായിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്നാണ് പാരിതോഷികം നല്കുന്ന പൊതുവായ പദ്ധതി ഇപ്പോള്‍ ആവിഷ്കരിക്കുന്നത്.പുതിയ പദ്ധതിയിലൂടെ ബിനാമി ഇടപാടുകാരെ കണ്ടെത്തുന്ന് എളുപ്പവും കാര്യക്ഷമവുമാകും.
ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ് ഇപ്പോള്‍ പദ്ധതി ഉള്ളത്. ധനകാര്യമന്ത്രിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി. ഒക്ടോബര്‍ അവസാനത്തിലോ നവംബര്‍ ആദ്യ വാരത്തിലോ പാരിതോഷിക പദ്ധതി നടപ്പില്‍വരും. കള്ളപ്പണവും ബിനാമി ഇടപാടുകളും അനുവദിക്കില്ലെന്ന വാഗ്ദാനം പൂര്‍ത്തികരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.
Discussion about this post