കൊച്ചി: ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിന് പോലീസ് സംരക്ഷണം നല്‍കാനാകില്ലെന്ന് ഹൈക്കോടതി. ചിത്രം റിലീസ് ചെയ്യാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന് മുളകുപാടം നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളുന്നത്.
സിനിമാ റിലീസിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് ആദ്യം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നത്. ദിലീപിന്റെ അറസ്റ്റോടെ റിലീസ് നീട്ടിവച്ച ചിത്രം ഈ മാസം 28ന് പുറത്തിറക്കാന്‍ അണിയറക്കാര്‍ തീരുമാനിച്ചിരുന്നു.
ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളിയതോടെയാണ് നായകന്റെ ജയില്‍ റിലീസിന് കാത്തുനില്‍ക്കാതെ ചിത്രം തീയറ്ററുകളില്‍ എത്തിക്കാന്‍ മുളകുപാടം ഫിലിംസ് തീരുമാനിച്ചത്.
Discussion about this post