തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍. 134 ദിവസത്തെ പരോളാണ് മുഖ്യപ്രതിയായ കുഞ്ഞനന്തന് നല്‍കിയത്. കെ.സി.രാമചന്ദ്രന് മൂന്നുമാസവും പരോള്‍ നല്‍കി.
ജയില്‍ചട്ടപ്രകാരം നല്‍കാവുന്നത് ഒരുവര്‍ഷത്തില്‍ പരമാവധി 60 ദിവസം മാത്രമായിരിക്കേയാണ് ഈ ചട്ടലംഘനം.
ഇതിന്റെ രേഖാ മൂലമുളള തെളിവുകള്‍ സഹിതം കെ കെ രമ ജയില്‍ ഡിജിപിക്ക് പരാതി നല്‍കി. ഷാഫി അടക്കമുളള മറ്റു പ്രതികള്‍ക്കും ചട്ടങ്ങള്‍ മറികടന്നുളള പരോള്‍ ലഭിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് കെകെ രമയുടെ പരാതി.
രണ്ടു മാസം മുന്‍പും ഇത്തരം ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. ചട്ടലംഘനങ്ങള്‍ തുടരുകയും ചെയ്തു. നിലവില്‍ കുഞ്ഞനന്തനും രാമചന്ദ്രനും പരോളിലാണെന്നാണ് വിവരം.
Discussion about this post