കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ചോലനായ്ക്ക യുവതിയുടെ മൃതദേഹം നാട്ടുകാര്‍ ഒന്‍പത് കിലോമീറ്റര്‍ ചുമന്നു ഊരിലെത്തിച്ചു. കരുളായി ഉള്‍വനത്തില്‍ അച്ചനളയിലെ കുപ്പമല കാളച്ചെക്കന്റെ ഭാര്യ ശാരദ എന്ന മാതിയാണ് പട്ടിണിയില്‍ അവശനിലയിലായ ശേഷം പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചു മരണപ്പെട്ടത്.
അമരമ്പലം പഞ്ചായത്തിലെ ടികെ കോളനിയില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ ഉള്‍വനത്തിലാണ് അച്ചനള.
മാനസികദൗര്‍ബല്യമുണ്ടായതിനെ തുടര്‍ന്നു മാതിയെ ഭര്‍ത്താവ് മൂന്നുവര്‍ഷം മുന്‍പ് ഉപേക്ഷിച്ചിരുന്നു. മൂന്നാഴ്ച മുന്‍പു മാതിയെ കോളനിയില്‍നിന്നു കാണാതായി. മക്കളെ കാണാന്‍ കുപ്പമലയില്‍ പോയെന്നാണ് ആദ്യം കരുതിയത്. ഉള്‍ക്കാട്ടില്‍, പട്ടിണി കിടന്ന് അവശനിലയിലായ മാതിയെ പിന്നീടു കണ്ടെത്തി. പിതാവ് മാതന്ചെക്കന്, മൂപ്പന് കൊല്ലന് എന്നിവരുടെ നേതൃത്വത്തില്‍ മാതിയെ കുട്ടയില്‍ ഇരുത്തി ചുമന്നു കോളനിയിലെത്തിച്ചു. ഐടിഡിപി പ്രമോട്ടര്‍ ഏര്‍പ്പാടാക്കിയ ജീപ്പില്‍ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിറ്റേന്നു രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു വിട്ടു. രാത്രി 8.30നു മരിച്ചു.
മൃതദേഹവുമായി സംഘം അച്ചനളയിലെത്തിയപ്പോള് ഇരുട്ടുമൂടിയിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് ഒമ്പത് കിലോമീറ്റര്‍ മൃതദേഹം ചുമക്കുകയായിരുന്നു. തലേദിവസം രാത്രി 8.30ന് മരിച്ചിട്ടും മൃതദേഹം വിട്ടുകിട്ടാത്തതാണ് പ്രശ്നം വഷളാക്കിയത്. സാഹചര്യം അധികൃതരെ നേരരത്തെ അറിയിച്ചിട്ടും നടപടികളില്‍ വേഗത ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
സുസ്മിതയും വിഷ്ണുവുമാണു മാതിയുടെ മക്കള്‍. 2002 നവംബറില്‍ 120ാം വയസ്സില്‍ അന്തരിച്ച ആദിവാസി മൂപ്പന് അച്ചനള വീരന്റെ കൊച്ചുമകളാണ് മാതി.
https://youtu.be/GYx9rX2LMIs
Discussion about this post