തിരുവനന്തപുരം: രാജ്യത്തിലെ ഭാവി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരന്‍. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായി വിധിയെഴുതാനുള്ള അവസരമായി കേരളത്തിലെ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ കാണും.
എല്‍ഡിഎഫിനെതിരായി വിധി എഴുതുമ്പോള്‍ ദേശീയ തലത്തില്‍ അവരുടെ സഖ്യകക്ഷിയായിട്ടുള്ള കോണ്‍ഗ്രസിന് വോട്ടുചെയ്തല്ല ജനവികാരം പ്രകടിപ്പിക്കേണ്ടതെന്ന് ജനങ്ങള്‍ക്ക് അറിയാം.
അതുകൊണ്ട് മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഒരു ജനപ്രതിനിധി ഉണ്ടാവണമെന്നുള്ള താത്പര്യവും അതുകൊണ്ടുള്ള പ്രയോജനവും മനസ്സിലാക്കുന്ന ജനങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി ആറ്റിങ്ങളിലും തിരുവനന്തപുരത്തും മറ്റ് ചില മണ്ഡലങ്ങളിലും വോട്ട് രേഖപ്പെടുത്തുമെന്ന് ആണ് വിശ്വാസമെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ പുതിയ ചരിത്രം രചിക്കുന്ന തിരഞ്ഞെടുപ്പായിട്ട് ഇത് മാറുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post