തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ മതം മാറ്റത്തിനൊരുങ്ങിയെന്ന തരത്തിലുള്ള പ്രചാരണവും വിവാദങ്ങളും അനാവശ്യമാണെന്ന് ഗായകന് ഡോ. കെ.ജെ. യേശുദാസ്. ക്ഷേത്ര ദര്‍ശനത്തിനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൂര്യ സംഗീതോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള കച്ചേരിക്കിടെയായിരുന്നു യേശുദാസിന്റെ പ്രതികരണം.
വിശ്വാസിയായ ആര്‍ക്കും, ഒരു ഫോമില്‍ ഒപ്പിട്ടാല്‍ അവിടെ കയറാമെന്ന് ഉറ്റസുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഫോമില്‍ ഒപ്പിട്ടതെന്നും യേശുദാസ് പറഞ്ഞു. താന്‍ ഹിന്ദുമതവിശ്വാസിയാണ് എന്ന് കാണിക്കുന്ന സത്യവാങ്മൂലം യേശുദാസ് ക്ഷേത്രം അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് യേശുദാസിന് ക്ഷേത്രപ്രവേശനം ആകാമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post