ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പ്രസംഗിച്ച നടന് പ്രകാശ് രാജിനെതിരെ കേസ്. ലക്നൗവിലെ ഒരു അഭിഭാഷകന് കേസ് നല്‍കിയതിനെത്തുടര്‍ന്നാണ് നടനെതിരെ പൊലീസ് കേസെടുത്തത്. ഹര്‍ജി ലക്നൗ കോടതി ഒക്ടോബര്‍ ഏഴിന് പരിഗണനയ്ക്കെടുക്കും.
ബെംഗളുരുവില്‍ ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രകാശ് രാജ് പ്രസംഗിച്ചിരുന്നു. ഗൗരി ലങ്കേഷ് വധം ആഘോഷിക്കുന്നവര്‍ക്കെതിരെ നരേന്ദ്ര മോദി സ്വീകരിക്കുന്ന മൗനം തന്നെ ആശങ്കപ്പെടുത്തുന്നു. എന്തുകൊണ്ടാണ് അവര്‍ക്ക് കൊലയാളിയെ ഇനിയും പിടികൂടാന്‍ കഴിയാത്തത്. തന്നേക്കാള്‍ വലിയ നടനാകാനാണ് പ്രധാനമന്ത്രി മോദിയുടെ ശ്രമമെന്നും പ്രകാശ് രാജ് ബംഗലൂരുവില്‍ പറഞ്ഞു.
ദേശീയ അവാര്‍ഡ് ജേതാവായ പ്രകാശ് രാജ് താന്‍ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് പറഞ്ഞതായും വാര്‍ത്തകളില്‍ വന്നിരുന്നു. എന്നാല്‍ പുരസ്കാരം തിരിച്ചുനല്‍കുന്ന കാര്യം താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രകാശ് രാജ് പിന്നീട് പറഞ്ഞു. പ്രധാനമന്ത്രിയ്ക്കെതിരെ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളില്‍ ഗൗരി ലങ്കേഷിന്റെ മരണം ആഘോഷിതക്കുന്നവരില് കൂടുതലും മോദിയെ പിന്തുടരുന്നവരാണെന്നും അദ്ദേഹം ഇവര്‍ക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post