ഡല്‍ഹി: അതിര്‍ത്തിയില്‍ അനുകൂലമല്ലാത്ത സാഹചര്യമായിരുന്നിട്ടുകൂടി രണ്ട് പാക് പൗരന്‍മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിച്ച് തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ചിരിക്കുകയാണ് കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്.
ലാഹോര്‍ സ്വദേശിയായ ഉസൈര്‍ ഹുമയൂണിന്റെ മൂന്ന് വയസ്സുള്ള മകളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കും, നൂര്‍മ ഹബീബ് എന്ന യുവതിയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കും വേണ്ടി ഇന്ത്യയില്‍ വരുന്നതിനാണ് സുഷമ സ്വരാജ് അനുമതി നല്‍കിയത്.
Discussion about this post