ഡല്‍ഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥ സുശക്തവും പൂര്‍ണവും ആയിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജുഡീഷ്യറിയും ഭരണസംവിധാനവും തമ്മില്‍ നല്ല ബന്ധം ഉണ്ടായിരിക്കണം. ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും യോഗത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.
ജുഡീഷ്യല്‍ രംഗത്ത് പരിഷ്കരണം ആവശ്യമാണ്. ജനങ്ങള്‍ക്ക് കോടതികളില്‍ വലിയ പ്രതീക്ഷയാണുള്ളത്. അതിനാല്‍ വേഗത്തില്‍ നീതി ലഭ്യമാക്കേണ്ടത് ജഡ്ജിമാരുടെ ഉത്തരവാദിത്തമാണ്. ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനത്തില്‍ പുനര്‍വായന ആവശ്യമാണ്. വേഗത്തില്‍ നീതി ലഭിക്കുന്നതിന് ട്രൈബ്യൂണലുകള്‍ തടസമാകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോടതികളിലെത്തുന്ന കേസുകളില്‍ ഭൂരിഭാഗവും പാവപ്പെട്ട ജനങ്ങളുടേതാണ്. സാധാരണക്കാര്‍ക്ക് കോടതികളില്‍ വലിയ പ്രതീക്ഷയും വിശ്വാസവുമാണുള്ളത്. സാധാരണക്കാര്‍ക്ക് ജഡ്ജിമാര്‍ ദൈവങ്ങളെ പോലെയാണ്. അതിനാല്‍ തന്നെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പുതിയ നിയമ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണമെന്നും മോദി പറഞ്ഞു.
സങ്കീര്‍ണമായ നിയമങ്ങളെ മാറ്റി നിയമസംവിധാനത്തിന്റെ ഭാരം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ രീതി സംസ്ഥാനങ്ങളും തുടരണമെന്നും മോദി പറഞ്ഞു.
Discussion about this post