ഒഞ്ചിയത്ത് ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും സിപിഎം ആക്രമണം. ഏഴോളം വരുന്ന സിപിഎം പ്രവര്‍ത്തകരാണ് ആര്‍എംപിഐ പ്രവര്‍ത്തകരായ രജീഷ്, സിജേഷ് എന്നിവരെ ഇരുമ്പുപൈപ്പും വടിയുമായി ആക്രമിച്ചതെന്നാണ് പരാതി. ഇന്നലെ രാത്രി 8 മണിക്ക് ഒഞ്ചിയം കുന്നുമ്മല്‍ക്കരയില്‍ വച്ച് രജീഷിനും, സിജേഷിനും നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.
. കാലിനും കൈക്കും തലക്കും പരിക്കേറ്റ രജീഷിനെ വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വരൂപ് മോഹന്‍, അശ്വിന്‍, വിഷ്ണു, ഷെബിന്‍ തുടങ്ങി കണ്ടാലറിയാവുന്ന ഏഴു സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ രജീഷ് പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. 12 വര്‍ഷമായി ഗള്‍ഫിലായിരുന്നു രജീഷ്. ഇപ്പോള്‍ അടുത്തിടെ നാളിലെത്തിയതാണ്.
Discussion about this post