ഡല്‍ഹി: ചൈന അതിര്‍ത്തിയിലെ സെന്‍ട്രല്‍ സെക്ടറില്‍ ( ഹിമാചല്‍ – ഉത്തരാഖണ്ഡ് മേഖല) ഇന്ത്യ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായി നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ പുതിയ ഓപ്പറേഷണല്‍ കാമാന്‍ഡ് രൂപീകരിക്കും. ചൈനയോട് അതിര്‍ത്തി പങ്കിടുന്ന 344 കിലോമീറ്റര്‍ വരുന്ന ഹിമാചല്‍- ഉത്തരാഖണ്ഡ് മേഖലയിലാണ് പുതിയ കമാന്‍ഡ് വരുന്നത്.
ഇന്ത്യ- ചൈന അതിര്‍ത്തി മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇത് സംന്ധിച്ച വാര്‍ത്ത ഉന്നത വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ എളുപ്പത്തില്‍ ആക്രമിക്കപ്പെടാവുന്ന മേഖലയാണ് ഹിമാചല്‍ – ഉത്തരാഖണ്ഡ് മേഖല എന്ന സൈന്യത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് കമാന്‍ഡ് രൂപീകരിക്കുന്നത്. ഹിമാചല്‍- ഉത്തരാഖണ്ഡ് സെക്ട്രറില് ബാരഹോതി, പുലം സുംഡ മേഖലകളില്‍ ചൈനീസ് സൈനികര്‍ കടന്നുകയറുന്നത് പതിവാണ്.
കാമാന്‍ഡന്റ് രൂപീകരണത്തിന് പുറമേ സെന്‍ട്രല്‍ സെക്ടറില്‍ ചുരങ്ങളെ ബന്ധിപ്പിക്കാനും സൈന്യത്തിന് പദ്ധതിയുണ്ട്. 2024ലോടെ ഇത് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായി ലെഫ്. ജനറല്‍ വിജയ് സിങ് ന്യൂഡല്‍ഹിയില്‍ ആര്‍മി കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയിരുന്നു. സെന്‍ട്രല്‍ സെക്റ്ററിനെ മറ്റ് മേഖലകളുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെന്‍ട്രല്‍ സെക്ടറില്‍ പുതിയ റോഡുകള്‍ നിര്‍മിക്കാനും സൈന്യത്തിന് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ ചൈനീസ് സാന്നിദ്ധ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സൈന്യം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്.
Discussion about this post