ഡല്‍ഹി:ദുഃഖവെള്ളി ദിനത്തില്‍ ചീഫ് ജസ്റ്റിസുമാരുടെ യോഗം വിളിച്ചതില്‍ തെറ്റില്ലെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. അമേരിക്കയില്‍ വരെ ദുഃഖവെള്ളി പ്രവൃത്തി ദിനമാണ്.
ഹിന്ദുക്കളുടെ ആഘോഷദിനങ്ങളായ സംക്രാന്തിക്കും ഉഗാഡിക്കും സര്‍ക്കാര്‍ അവധി നല്‍കാറില്ല. മുന്‍പും ദുഃഖവെള്ളി ദിനത്തില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെ രാജ്യത്തിന്റെ മതേതരത്വവുമായി ബന്ധപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ലെന്നും വെങ്കയ്യനായിഡു പ്രതികരിച്ചു.
നേരത്തെ ദുഖവെള്ളി ദിനത്തില്‍ യോഗം ചേരുന്നതില്‍ തെറ്റില്ലെന്ന് സുപ്രിം കോടതിയും ഉത്തരവിട്ടിരുന്നു.
ദുഃഖവെള്ളി ദിനത്തില്‍ യോഗം വിളിച്ചതിനെതിരെ ജസ്റ്റിസ് കുര്യന് ജോസഫ് പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കത്തെഴുതിയും് നേരത്തെ വിവാദമായിരുന്നു.
Discussion about this post