തിരുവന്തപുരം: ജനരക്ഷാ യാത്ര കടന്നുപോകുന്ന വഴികളില്‍ ബാന്‍ ആര്‍എസ്എസ് ബോര്‍ഡുകള്‍ സ്ഥാപിച്ച് എസ്എഫ്‌ഐ. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് എസ്എഫ്‌ഐയുടെ നടപടി. തിരുവനന്തപുരം നഗരത്തിലെ യൂണിവേഴ്‌സിറ്റി കോളജ്, സംസ്‌കൃത കോളജ് എന്നിവയ്ക്ക് മുന്നിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കോളജ് യൂണിറ്റ് കമ്മിറ്റികളാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ എസ്എഫ്‌ഐയുടെ കോട്ടയായ യൂണിവേഴ്‌സിറ്റി കോളജിന് ന്മുന്നിലൂടെയാണ് സമാപന സമ്മേളനം നടക്കുന്ന പുത്തരിക്കണ്ടത്തേക്ക് ജാഥ കടന്നുപോകുന്നത്. സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും എത്തുന്നുണ്ട്.
ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നതുകൊണ്ടു തന്നെ ഇംഗ്ലീഷ് ബോര്‍ഡുകളാണ് കൂടുതല്‍. ഗാന്ധിയെ കൊന്നവര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട എന്നാണ് ഫ്‌ളക്‌സുകളില്‍ പറഞ്ഞിരിക്കുന്നത്. നേരത്തെ ജാഥ ആരംഭിച്ച കണ്ണൂരും കൂടാതെ എറണാകുളത്തും സമാനമായ രീതിയില്‍ ബിജെപിയ്‌ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ എറണാകുളത്ത് എസ്എഫ്‌ഐ സ്ഥാപിച്ച ബാനറുകള്‍ പൊലീസ് നീക്കം ചെയ്തിരുന്നു.
Discussion about this post