തിരുവനന്തപുരം: സോളാര്‍ കേസില്‍ നവംബര്‍ ഒമ്പതിന് പ്രത്യേക നിയമസഭ സമ്മേളനം നിയമസഭ ചേരാന്‍ തീരുമാനമായി. മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തു. അന്ന് സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കും.
സോളാർ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നവംബർ 9ന് നിയമസഭ വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സോളാർ റിപ്പോർട്ടിനെ കുറിച്ച് ചർച്ച ചെയ്യാൻ സഭ വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് ആറ് മാസത്തിനുള്ളിൽ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, അതിനു മുമ്പ് റിപ്പോർട്ട് ആർക്കും കൈമാറില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടും, അതിന്മേല് എടുത്ത നടപടികള്‍ വ്യക്തമാക്കുന്ന ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും സഭയില്‍ വെയ്ക്കും.
ജുഡീഷ്യല്‍ കമ്മീഷന് എന്‍ക്വയറീസ് ആക്ട് പ്രകാരം, കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയാല് ആറുമാസത്തിനകം സഭയില്‍ വെച്ചാല്‍ മതിയെന്നാണ് ചട്ടം. എന്നാല്‍ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഉടന്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കമ്മീഷന് റിപ്പോര്‍ട്ടില്‍ ആരോപണ വിധേയര്‍ക്കെതിരെ വളരെ ഗുരുതരമായ പരാമര്‍ശങ്ങളുണ്ടെന്ന് സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടിരുന്നു. ക്രിമിനല്‍ കേസും വിജിലന്‍സ് അന്വേ,ണവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം സരിതയുടെ കത്തില്‍ പരാമര്‍ശിച്ചിരുന്ന പത്തോളം പേര്‍ക്കെതിരെ ബലാല്‍സംഗ കുറ്റത്തിനും കേസെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Discussion about this post