കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ശാഖാ ശിക്ഷകുമായ പി.പി ബിജോയിയുടെ വീടിന് റീത്ത് വച്ചു. ഇന്ന് പുലര്‍ച്ചെയാണ് വീട്ടുകാര്‍ ഉണര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ വീട്ടിന് മുമ്പില്‍ റീത്ത് വെച്ചതായി കണ്ടത്.
ജനരക്ഷായാത്രയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായ ശേഷം തുടരുന്ന അക്രമങ്ങളുടെ ഏറ്റവുമൊടുവിലത്തെ സംഭവമാണിത്.
സിപിഎം കൊല്ലാനുദ്ദേശിക്കുന്നതിന് മുന്‍പായാണ് വീടിന് മുന്നില്‍ റീത്ത് വെയ്ക്കുന്നത്. മുന്‍പ് കണ്ണൂരില്‍ കൊല ചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീടിന് മുന്നിലും ഇതേരീതിയില്‍ റീത്തുകള്‍ വെച്ചിരുന്നു.
Discussion about this post