കണ്ണൂര്‍: ഐഎസ് ബന്ധവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പൊലീസ് പിടിയിലായ യു.കെ.ഹംസ കേരളത്തിലെ ഐഎസ് തലവനാണെന്ന് സൂചന. ചോദ്യം ചെയ്യലിനിടെ ഹംസ ഇക്കാര്യം പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത. ഐ.എസ്. ഉണ്ടാകുന്നതിന് മുന്‍പേ തന്നെ ജിഹാദി ആശയങ്ങള്‍ മനസ്സിലുണ്ടായിരുന്നുവെന്നും ഹംസ സമ്മതിച്ചു. ഐ.എസാണ് യഥാര്‍ഥ ഇസ്ലാമെന്ന് ഇയാള്‍ പോലീസിനോട് തര്‍ക്കിക്കുകയും ചെയ്തു.
ഇരുപതു വര്‍ഷക്കാലമായി ഗള്‍ഫ് രാജ്യങ്ങളില്‍ പാചകക്കാരനായി ജോലിചെയ്ത ഹംസ പലയിടത്തും തീവ്രവാദ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകളില്‍ താലിബാന്‍ ഹംസ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇസ്ലാം മത ചിന്തകളില്‍ അഗാധ പാണ്ഡിത്വമുള്ള ഹംസ ഇപ്പോഴും വിശ്വസിക്കുന്നത് യഥാര്‍ത്ഥ ഇസ്ലാം ഐ എസ് ആണെന്നാണ്. ഇക്കാര്യത്തില്‍ ഏത് മത പണ്ഡിതരോടും ആശയ സംവാദത്തിന് താന്‍ തയ്യാറാണെന്നും ഹംസ പോലീസിനോട് പറഞ്ഞു.
ഇക്കാര്യത്തില്‍ അന്വേഷണ സംഘവുമായും ചോദ്യം ചെയ്യലിനിടയില്‍ ഹംസ തര്‍ക്കിച്ചതായാണ് വിവരം. ഹംസയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണിലടക്കം തീവ്രവാദ ക്ലാസുകള്‍ നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ഐ എസുമായി ബന്ധമുള്ള 5 പേരെയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്
Discussion about this post