ഡല്‍ഹി: പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ സൈനിക നിരീക്ഷണം ശക്തമാക്കുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. ഇതിനാവശ്യമായ പുതിയ ഉപകരണങ്ങള്‍ കരസ്ഥമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരസേനയെ ആധുനികവത്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലും വടക്കന്‍ അതിര്‍ത്തികളിലും നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
Discussion about this post