തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവും ഇരിങ്ങാലക്കുട എംഎല്‍എയുമായ തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചെന്ന് കെ.എം.മാണി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഇന്നു തന്നെ കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു
കെ.എം മാണിയും പി.ജെ ജോസഫും നടത്തിയ സംഭാഷണങ്ങള്‍ക്കൊടുവിലാണ് ധരണയിലെത്തിയത്. മോന്‍സ് ജോസഫിനെ ചീഫ് വിപ്പാക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും മാണി ഇത് അംഗീകരിച്ചില്ല.
ജോസഫ് വിഭാഗം ചീഫ് വിപ്പിനായി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും കെ.എം മാണി ഇത് തള്ളുകയായിരുന്നു. മോന്‍സ് ജോസഫിന്റെ പേരാണ് ജോസഫ് വിഭാഗം മുന്നോട്ട് വെച്ചിരുന്നത്. സി.എഫ് തോമസ്, അഡ്വ. എന്‍. ജയരാജ് എന്നിവരുടെ പേരുകള്‍ മാണി പരിഗണിച്ചിരുന്നെങ്കിലും ഉണ്ണിയാടന് അവസരം നല്കാന് തീരുമാനിക്കുകയായിരുന്നു. സാമുദായിക പരിഗണന വേണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ജയരാജിന്റെ പേരും പരിഗണിച്ചിരുന്നു.
Discussion about this post