മുംബൈ: വിദര്‍ഭ ജില്ലയില്‍ കീടനാശിനി ശ്വസിച്ച് കര്‍ഷകര്‍ മരിച്ച സംഭവത്തിന്റെ അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശിപാര്‍ശ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 48 പേരാണ് കീടനാശിനി വിഷബാധയേറ്റ് ഇവിടെ മരിച്ചത്. എണ്ണുറോളം കര്‍ഷകര്‍ ചികിത്സ തേടുകയും ചെയ്തു.
ജനിതകമാറ്റം വരുത്തിയ പരുത്തി (ജിഎം പരുത്തി) വിത്തുകള്‍ ഉപയോഗിച്ച കര്‍ഷകരാണു ദുരന്തത്തില്‍പ്പെട്ടത്.
മരുന്നടിക്കുന്നതിന് ഉപയോഗിക്കുന്ന പുതിയ യന്ത്രങ്ങളും കേന്ദ്ര കീടനാശിനി ബോര്‍ഡിന്റെ ചട്ടങ്ങള്‍ ലംഘിച്ചതുമാണ് ദുരന്ത കാരണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post