തിരുവനന്തപുരം: ജിഎസ്ടിയുടെ മറവില്‍ അനധികൃത നികുതി പിരിവ് നടത്തിയ വ്യാപാരികള്‍ക്കെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന ജിഎസ്ടി വകുപ്പ്. ജിഎസ്ടി പ്രാബല്യത്തിലായതോടെ ലഭ്യമായ വിലക്കുറവ് ജനങ്ങളിലെത്തിക്കാത്ത 335 വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കേന്ദ്രത്തിനു കത്ത് നല്‍കിയത്.
വ്യാപാരികളുടെ പട്ടികയും കൊള്ളവില ഈടാക്കിയതിന്റെ ബില്‍ അടക്കമുള്ള തെളിവുകളും സഹിതമാണു സമിതി ഇന്നലെ യോഗം ചേര്‍ന്നത്. തുടര്‍ന്ന് നടപടിക്കായി കേന്ദ്രത്തെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജിഎസ്ടിയുടെ പേരില്‍ ചില വ്യാപാരികള്‍ നടത്തുന്ന കൊള്ളയ്‌ക്കെതിരെ സംസ്ഥാനം നടപടിയിലേക്കു നീങ്ങുന്നത് ഇതാദ്യമായാണ്.
സംസ്ഥാനത്ത് അനധികൃത നികുതി പിരിവ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഇനിയും ഉണ്ടാകുമെന്നും സംസ്ഥാന ജിഎസ്ടി വകുപ്പ് അറിയിച്ചു. നിലവില്‍ വാറ്റ് നികുതി പിരിക്കുന്നതും റജിസ്‌ട്രേഷന്‍ ഇല്ലാതെ ജിഎസ്ടി പിരിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
അനധികൃത നികുതി പിരിവ് ശദ്ധ്രയില്‍പെട്ടാല്‍ ജിഎസ്ടി വകുപ്പിന്റെ പോസ്റ്റ് ബില്‍സ് ഹിയര്‍ എന്ന ഫേസ്ബുക് പേജില്‍ ഇന്‍വോയ്‌സ് അപ്‌ലോഡ് ചെയ്യാം. പൊതുജനങ്ങള്‍ക്കും പരാതികള്‍ അറിയിക്കാനുള്ള സംവിധാനമുണ്ടെന്നും വകുപ്പ് മേധാവികള്‍ വ്യക്തമാക്കി.
Discussion about this post