
ഇരകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന ഇപ്പോഴത്തെ രീതി കമ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ല. അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ക്കെതിരെ എന്ത് ക്രൂര കൃത്യങ്ങള്‍ ചെയ്യാനും തയ്യാറായ ഈദി അമീന്റെ രീതിയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഇത് കമ്യൂണിസ്റ്റുകള്‍ക്ക് അപമാനമാണ്. സമരത്തെ തുടര്‍ന്ന് ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെച്ച് സമരസമിതിയുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗെയില്‍ സമരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Discussion about this post