കൊച്ചി: വൈക്കം സ്വദേശിനി അഖില(ഫാദിയ)യെ കാണാനെത്തിയ സംഘത്തെ പൊലീസ് തടഞ്ഞു. സോളിഡാരിറ്റി പ്രവര്‍ത്തകരടങ്ങിയ സംഘത്തെയാണ് പോലിസ് തടഞ്ഞത്. കോടതി നിര്‍ദ്ദേശ പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന അഖിലക്കത്തെ വീട്ടിലെത്തി അഖിലയെ കാണാനായിരുന്നു ഇവരുടെ ശ്രമം. അഖില വീട്ടുതടങ്കലില്‍ ആണെന്ന വാദമുയര്‍ത്തി സോളിഡാരിറ്റിയും, എസ്ഡിപിഐയും രംഗത്തെത്തിയിരുന്നു. എന്നാല്‍ അഖില വീട്ടില്‍ സുരക്ഷിതയാണെന്ന് അവളെ വീട്ടില്‍ വന്ന കണ്ട ദേശീയ വനിതാകമ്മീഷന്‍ അറിയിച്ചിരുന്നു. നിര്‍ബന്ധിത മതംപരിവര്‍ത്തനമാണ് ലൗവ് ജിഹാദല്ല അഖിലയുടെ കാര്യത്തില്‍ നടന്നതെന്നായിരുന്നു വനിത കമ്മീഷന്റെ നിലപാട്. പോലിസും അതേ റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്.
അഖിലയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജമാ അത്തെ ഇസ്ലാമി സംഘടനയായ സോളിഡാരിറ്റി മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എസ്ഐഒ തുടങ്ങിയ സംഘടനകള്‍ വിവിധ കളക്ടേറ്റുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും അറിയിച്ചിരുന്നു.അഖിലയുടെ ജീവന്‍ അപകടത്തിലാണെന്നും, അവള്‍ക്ക് വൈദ്യസഹായം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന നിലപാടാണ് പൊലിസ് കൈകൊണ്ടത്. വൈക്കത്തെ വീടിന് സമീപത്തെത്തിയ സംഘത്തെ പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തു. കാര്യങ്ങള്‍ വഷളാകുമെന്ന് മനസ്സിലായതോടെ നേതാക്കളും സംഘവും മടങ്ങുകയായിരുന്നു.
Discussion about this post