കണ്ണൂര്‍: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസ് കാര്യാലയത്തിനുനേരേ ബോംബേറ്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. ബോംബേറില്‍ കാര്യാലയത്തിന്റെ മുന്‍വശത്തെ ഇരിപ്പിടത്തിന് കേടുപാടുകള്‍ സംഭവിച്ചു.
കാര്യാലയത്തിന്റെ ജനല്‍ച്ചില്ലുകള്‍ അക്രമികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സിപിഎം പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു.
സമീപത്തെ ശ്രീനാരായണ സേവാസമിതി മന്ദിരത്തിനു നേരേയും അക്രമമുണ്ടായി. മന്ദിരത്തിനകത്തെ ഫോട്ടോകളും മറ്റും തകര്‍ത്തനിലയിലാണ്.
Discussion about this post