റാഞ്ചി: യോഗ പഠിപ്പിച്ച മുസ്ലീം യുവതിക്കെതിരെ ജാര്‍ഖണ്ഡില്‍ ഫത്വ. റാഫിയ നവാസ് എന്ന യുവതിക്കെതിരെയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. സമുദായ അംഗങ്ങളില്‍ നിന്ന് വധ ഭീഷണി നില്നില്ക്കുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷ റാഫിയയ്ക്ക് ഏര്‍പ്പെടുത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണിച്ച് പ്രിന്‍സിപ്പിള്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിന് നോട്ടീസ് അയച്ചിരുന്നു. ഇതേതുടര്‍ന്നാണ് റാഫിയയുടെ സുരക്ഷ ശക്തമാക്കിയത്.
റാഞ്ചിയിലെ ഡോറാന്‍ഡ മേഖലയിലുള്ള റാഫിയയും കുടുംബവും ജീവിക്കുന്നത് യോഗ പഠിപ്പിച്ചാണ്. കുടുബത്തിലെ മൂത്തവളായ റാഫിയ പ്രാദേശിക കോളേജിലെ എം.കോം വിദ്യാര്‍ത്ഥിനിയുമാണ്.
യോഗ ഗുരു രാംദേവ് സന്നിഹിതനായിരുന്ന വേദി പങ്കിട്ടതോടെയാണ് റാഫിയ ശ്രദ്ധേയയാകുന്നത്.
അതേസമയം തന്റെ മരണം വരെ യോഗ പഠിപ്പിക്കുന്നത് തുടരുമെന്ന് റാഫിയ വ്യക്തമാക്കി.
Discussion about this post