തിരുവനന്തപുരം: ഇന്ത്യ ന്യൂസിലന്‍ഡ് ട്വന്റി 20 മല്‍സരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്ലക്കാര്‍ഡുമായി ഗാലറിയില്‍ എത്തിയ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന് ഫേസ്ബുക്കില്‍ പൊങ്കാല. കേരളം ഒന്നാമത് എന്ന് എഴുതിയ പിണറായി വിജയന്റെ ചിത്രവുമായാണ് യുവജനക്ഷേമ അധ്യക്ഷം കളിക്കിടയില്‍ പക്കാ രാഷ്ട്രീയക്കാരിയായ രംഗത്തെത്തിയത്.
. മല്‍സരത്തിനിടയില്‍ കേരള രാഷ്ട്രീയം കൊണ്ടുവന്നതിന് അനുകൂലിച്ചും കടുത്ത രീതിയില്‍ വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്. കളിയെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നതിനോട് എതിര്‍പ്പെന്നാണ് ബഹുഭൂരിപക്ഷം ആളുകളും ചൂണ്ടിക്കാണിക്കുന്നത്. ക്രിക്കറ്റിന്റെ രാഷ്ട്രീയം മുന്നിലേക്ക് വരുന്ന ബോള്‍ അടിച്ചകറ്റുന്ന സ്വരാ#ത്ഥതയുടേതാണ് തുടങ്ങിയ പരിഹാസങ്ങളും സജീവം.
ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തെ മികവില്‍ വന്ന സ്റ്റേഡിയത്തില്‍ ഉളുപ്പില്ലാതെ ചിന്താ ജെറോം എന്നാണ് മറ്റൊരു പരിഹാസം.
https://www.facebook.com/chinthajerome.in/posts/1679062645477514
Discussion about this post