തിരുവനന്തപുരം:സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവറും കണ്ടക്ടറും സ്റ്റേഷൻ മാസ്റ്ററും നൽകിയ മൊഴികളിൽ പരസ്പര വിരുദ്ധമായ ഘടകങ്ങൾ ഉൾപ്പെട്ടതിനാൽ മൂന്ന് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. മൂന്ന് പേരെയും പ്രേത്യേകം പ്രേത്യേകം ചോദ്യം ചെയ്‌തെങ്കിലും കൃത്യത വരാത്തതിനാലാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.
കണ്ടക്ടര്‍ സുബിൻ തര്‍ക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ധേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ മെമ്മറി കാര്‍ഡ് കാണാതായതിൽ തനിക്ക് പപങ്കില്ലെന്നാണ് സുബിന്റെ മൊഴി . സിസിടിവിയുടെ മോണിറ്റര്‍ നോക്കുക മാത്രമാണ് ചെയ്തതെന്നാണ് സുബിൻ പറയുന്നത്.
സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു. എന്നാൽ ഇദ്ദേഹവും മെമ്മറി കാര്‍ഡ് നഷ്ടമായ കേസിൽ തനിക്ക് യാതൊരു വിവരവുമില്ലെന്ന മൊഴിയാണ് നൽകിയത്. യദുവും മെമ്മറി കാര്‍ഡ് നഷ്ടമായതിൽ തന്റെ ഭാഗം ന്യായീകരിച്ചാണ് മൊഴി നൽകിയത്.
ഇതോടു കൂടിയാണ് മൂന്ന് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാം എന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയത് എന്നാണ് അറിയാൻ കഴിയുന്നത്
Discussion about this post