ഡല്‍ഹി: എല്ലാത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഉത്തരവ്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നിയമത്തെ ആധാരമാക്കിയാണ് ലൈഫ്, ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് അടക്കം പോളിസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
നിലവിലെ പോളിസി ഉടമകളും പുതുതായി പോളിസി എടുക്കുന്നവരും ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായും പോളിസിയുമായും ബന്ധിപ്പിക്കണമെന്നും എ.ആര്‍.ഡി.എ ഉത്തരവില്‍ പറയുന്നുണ്ട്.
Discussion about this post