തിരുവനന്തപുരം: ഭൂമി കയ്യേറ്റവിഷയത്തില്‍ വിവാദത്തിലായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സിപിഎമ്മും കൈവിടുന്നു. രാജിയില്‍ തോമസ് ചാണ്ടി തന്നെ തീരുമാനമെടുക്കണമെന്ന് സിപിഎം വ്യക്തമാക്കി.
സാഹചര്യം ഗൗരവമുള്ളതാണെന്നും ഇത് മനസ്സിലാക്കി തീരുമാനമെടുക്കണമെന്നുമാണ് നേതൃത്വം നൽകിയ സന്ദേശമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവാദം മുന്നണിക്കും സർക്കാറിനും അവമതിപ്പുണ്ടാക്കുന്നുവെന്നും സന്ദേശത്തിലുണ്ട്. തോമസ് ചാണ്ടിയെ ഇനി പിന്തുണക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനിച്ചതായാണ് വിവരം. വിഷയത്തിൽ നിയമോപദേശം എതിരായാൽ തോമസ് ചാണ്ടി രാജിവെക്കുമെന്നാണ് കരുതുന്നത്.
അതേസമയം, രാജി ആവശ്യം ഉന്നയിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തിലായിരുന്നു മാർച്ച്. മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇവർ ചാണ്ടിയുടെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
Discussion about this post