തിരുവനന്തപുരം: കായൽ കൈയേറിയ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ വിഷയത്തിൽ തീരുമാനം വൈകരുതെന്ന് സി.പി.എം സംസ്ഥാന സമിതി യോഗം. വിവാദങ്ങൾ പാർട്ടിക്കും സർക്കാരിനും കളങ്കമേല്പിച്ചതായും യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിവരങ്ങൾ അതീവ ഗൗരവമാണ്. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉടൻ ഉണ്ടായില്ലെങ്കിൽ മുന്നണിക്കും സർക്കാരിനും പാർട്ടിക്കുമെല്ലാം നാണക്കേടുണ്ടാവുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ജനജാഗ്രതാ യാത്രയ്ക്കിടെ തോമസ് ചാണ്ടി പൊലീസിനെ വെല്ലുവിളിച്ചതിനെ നേതാക്കൾ രൂക്ഷമായി വിമർശിച്ചു.
തോമസ് ചാണ്ടിക്ക് എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കിൽ അത് മുന്നണി യോഗത്തിൽ പറയാമായിരുന്നു. സർക്കാരിന്റെ നേട്ടങ്ങൾക്ക് ഉയർത്തിക്കാട്ടാനുള്ള ജാഥയിൽ വെല്ലുവിളി നടത്തിയത് ഉചിതമായില്ലെന്നും നേതാക്കൾ വിമർശിച്ചു.
Discussion about this post