ഗുരുവായൂര്‍: ‘ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും ഭീരുത്വമെന്നാണ് ചിലര്‍ കരുതുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. അവര്‍ക്കുള്ള മറുപടിയാണ് ആര്‍എസ്എസ് എന്നും അദ്ദേഹം പറഞ്ഞു. . ആര്‍.എസ്.എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ സംസ്ഥാനതല സേവാസംഗമം ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.
ആര്‍എസ്എസിന്റെ സേവനമുഖമാണ് സേവാഭാരതിയെന്നും അതാണ് തന്നെ സേവാഭാരതിയോട് അടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തില്‍ ദിവസേന 38,000 പേര്‍ക്കു ഒരു നേരത്തെ അന്നം നല്‍കുന്നുവെന്നതു സേവാഭാരതിയുടെ സേവനമുഖമാണ്. ഈ സേവനമാണു തന്നെ സേവാഭാരതിയുമായി അടുപ്പിച്ചത്. എല്ലാ മതങ്ങളും വന്നപ്പോള്‍ ഇരു കയ്യും നീട്ടി നാം സ്വീകരിച്ചു. എന്നാല്‍ അതു നമ്മുടെ ഭീരുത്വമാണെന്നു വന്നവര്‍ കരുതിയപ്പോള്‍ ഭാരതീയന്‍ നല്‍കിയ മറുപടിയാണു ആര്‍.എസ്.എസ് എന്ന സംഘടന- പ്രിയദര്‍ശന്‍ പറഞ്ഞു.
Discussion about this post