കണ്ണൂര്‍: കേരളത്തില്‍ നിന്നുള്ള നൂറോളം പേര് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐഎസില്‍ ചേര്‍ന്നതായി സംസ്ഥാന പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
300 ഓളം ശബ്ദസന്ദേശങ്ങള്‍, വാട്സ്ആപ്പ് സന്ദേശങ്ങള്‍, ടെലിഗ്രാം സന്ദേശമയക്ക എന്നീ തെളിവുകളൂടെ അടിസ്ഥാനത്തിലാണ് പോലിസ് ഇതു സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.
ഏറ്റവും പുതിയ തെളിവ് ഒരു സ്ത്രീയുടെ ഓഡിയോ ക്ലിപ്പ് ആയിരുന്നു, അതില്‍ ഐസിസ്സില്‍ ചേര്‍ന്ന ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് വിവരം അറിയിക്കാനുള്ള ഒരു സന്ദേശമായിരുന്നു.
ജിഹാദി യുദ്ധത്തില്‍ ഭര്‍ത്താവ് ഷാജില്‍ അടുത്തിടെ കൊല്ലപ്പെട്ടുവെന്നും അവരും രണ്ട് കുട്ടികളും ഇപ്പോഴും സിറിയയിലാണെന്നുമാണ് ഓഡിയോ സന്ദേശം വ്യക്തമാക്കുന്നത്.
ഐഎസിനൊപ്പം യുദ്ധം ചെയ്യാന്‍ കണ്ണൂരില്‍ നിന്നു പോയവര്‍ സിറിയയില്‍ എത്തിയതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ഷജില്‍ യുദ്ധത്തില്‍ വെടിയേറ്റ് മരിച്ചതായി ബന്ധുക്കളെ സിറിയയില്‍ നിന്ന് ഭാര്യ അറിയിക്കുന്നതിന്റെ ശബ്ദസന്ദേശം ലഭിച്ചതായും ഡിവൈഎസ്പി പി.പി.സദാനന്ദന് പറഞ്ഞു ഷജിലിന്റെ ഭാര്യയും രണ്ടു കുട്ടികളും സിറിയയിലാണ്. വെടിയേറ്റ ഷജില്‍ വാഹനത്തിനടുത്തേക്ക് നടന്നുവന്നതായും പിന്നീട് മരിച്ചതായും ഭാര്യ ഹഫ്സിയ പറയുന്നതിന്റെ സൗണ്ട് ക്ലിപ് ആണ് ലഭിച്ചത്. ഷജില്‍ മരിച്ചതായി നേരത്തേ നാട്ടില്‍ വിവരം ലഭിച്ചിരുന്നു. ഭര്‍ത്താവ് കൊല്ലപ്പെട്ട ധാരാളം മലയാളി യുവതികളും അവരുടെ കുട്ടികളും സിറിയയിലുണ്ടെന്നും ഷജിലിന്റെ ഭാര്യ പറയുന്നുണ്ട്.
ഷജിലിന്റെ സുഹൃത്ത് വളപട്ടണം സ്വദേശി മനാഫ് സിറിയയില്‍ നിന്ന് നാട്ടിലെ സുഹൃത്തുമായി സംസാരിക്കുന്നതിന്റെ സൗണ്ട് ക്ലിപ്പും കിട്ടിയിട്ടുണ്ട്. ഷജില്‍ മരിച്ചതിനാല്‍, നാട്ടിലെ സുഹൃത്തിനു ഷജില്‍ കൊടുക്കാനുണ്ടായിരുന്ന പണം താന്‍ തിരിച്ചു തരുമെന്ന് പറഞ്ഞാണു മനാഫ് വിളിച്ചത്. സുഹൃത്തിന്റെ ഗള്‍ഫിലെ അക്കൗണ്ടിലേക്ക് പണമിടാമെന്ന് മനാഫ് പറഞ്ഞെങ്കിലും അക്കൗണ്ട് നമ്പര്‍ കൊടുക്കാന്‍ സുഹൃത്ത് തയാറായില്ല. ചെറുവത്തലമൊട്ടയിലെ ഖയ്യൂം സിറിയയില്‍ നിന്ന് വീട്ടുകാരെ വിളിച്ച് സംസാരിച്ചതിന്റെ ക്ലിപ്പും പൊലീസിന് കിട്ടി. സിറിയയിലെ യുദ്ധമേഖലയിലാണുള്ളത്, ഏതു സമയത്തും കൊല്ലപ്പെട്ടേക്കാം എന്ന് ഖയ്യൂം പറയുന്നുണ്ട്. ഐഎസിന്റെ യൂണിഫോം ധരിച്ച് വലിയ തോക്കുമായി ഖയ്യൂം നില്ക്കുന്ന ചിത്രം ടെലിഗ്രാം ആപ്പിലെ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ അറസ്റ്റിലായ സംഘത്തിലെ റാഷിദ്, മിഥിലാജ് എന്നിവര്‍ സിറിയയില്‍ പോയി വന്നതിന്റെ തെളിവും ലഭിച്ചു. പിടിയിലായ മനാഫ് റഹ്മാന് ഭാര്യയും അഞ്ചു കുട്ടികളുമൊത്ത് സിറിയയിലേക്കു പോകാന്‍ ശ്രമിക്കുന്നതിനിടെ മംഗലാപുരത്ത് തടഞ്ഞ് തിരിച്ചയച്ചിരുന്നു. അവരുടെ പാസ്പോര്‍ട്ടും പൊലീസിന് ലഭിച്ചിട്ടുണ്ട്.
Discussion about this post