തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചത് ഒരു ഉപാധിയും മുന്നോട്ട് വച്ചിട്ടില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ പറഞ്ഞു. പാർട്ടിയുടെ മന്ത്രിസ്ഥാനം പാർട്ടിക്ക് അവകാശപ്പെട്ടതാണ്. മുൻ മന്ത്രിമാരായ എ.കെ.ശശീന്ദ്രന്റേയും തോമസ് ചാണ്ടിയുടേയും പേരിൽ കേസുകളുണ്ട്. അവരിൽ ആരാണ് ആദ്യം കുറ്റവിമുക്തരാവുന്നത് അയാൾ മന്ത്രിയാവുമെന്നും പീതാംബരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തോമസ് ചാണ്ടി രാജിവച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിക്കാനാണ് എൻ.സി.പി കേന്ദ്രനേതൃത്വവും തോമസ് ചാണ്ടിയോട് നിർദ്ദേശിച്ചത്. എൽ.ഡി.എഫിന്റെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാനാണ് തോമസ് ചാണ്ടി രാജിവച്ചതെന്നും പീതാംബരൻ പറഞ്ഞു.
കോടതി വിധി തോമസ് ചാണ്ടിക്ക് എതിരല്ലെന്ന് പീതാംബരൻ പറഞ്ഞു. തോമസ് ചാണ്ടിയുടെ നിരപരാധിത്വം മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടുവെന്ന് പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. തോമസ് ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം മുന്നണിക്കും സര്‍ക്കാരിനും പ്രശ്നമുണ്ടാക്കിയതുകൊണ്ടാണ് തോമസ് ചാണ്ടി രാജി വച്ചതെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടി ഒരു അഴിമതിയും നടത്തിയിട്ടില്ല. കളക്ടറുടെയും റവന്യൂവകുപ്പിന്റെയും റിപ്പോര്‍ട്ടുകളാണോ ചാണ്ടിക്ക് വിനയായതെന്ന ചോദ്യത്തിന് അവരോട് ചോദിക്കൂവെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. കേന്ദ്ര നേതൃത്വവുമായി ആലോചിച്ചാണ് തോമസ് ചാണ്ടിയോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കത്തില്‍ ഉപാധികള്‍ മുന്നോട്ട് വച്ചിട്ടില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. തോമസ് ചാണ്ടിക്ക് പകരം മന്ത്രിയുണ്ടാവില്ല. എന്‍സിപി കൈകാര്യം ചെയ്തിരുന്ന വകുപ്പ് തത്ക്കാലം മുഖ്യമന്ത്രി കൈകാര്യം ചെയ്യും.
കുറ്റവിമുക്തനായി ആദ്യം തിരിച്ചെത്തുന്നയാള്‍ എന്‍സിപിയുടെ മന്ത്രിയാകുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
അതേസമയം തോമസ് ചാണ്ടിയുടെ രാജിക്കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ചു. രാജിക്കത്ത് ലഭിച്ചുവെന്നും അത് ഗവര്‍ണര്‍ക്ക് അയച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാണ്ടിക്ക് പകരം മന്ത്രിയുണ്ടാകുമോ എന്ന ചോദ്യത്തിന് ബാക്കി കാര്യങ്ങള്‍ പിന്നീട് നോക്കാമെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനാണ് ചാണ്ടിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് രാജി സമര്‍പ്പിച്ചത്.
Discussion about this post