കൊച്ചി: തോമസ് ചാണ്ടിയുടെ രാജിയ്ക്ക് കാരണമായത് മാധ്യമ ഇടപെടലുകളാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ കെറുവ് മാധ്യമങ്ങളോട് പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം-സിപിഐ തര്‍ക്കത്തെക്കുറിച്ച് പ്രതികരണം തേടി മാധ്യമങ്ങള്‍ സമീപിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ രോക്ഷം അണപൊട്ടിയത്. ‘മാറി നില്ക്ക്’ എന്നു പറഞ്ഞ് പിണറായി ദ്വേഷം പ്രകടമാക്കി.
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിപിഎം, സിപിഐ തര്‍ക്കം, പരസ്യ പോരിലേക്ക് നീങ്ങുന്നത് സംബന്ധിച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം.
മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രി കയര്‍ത്തു സംസാരിക്കുകയായിരുന്നു. ഇതിനുപിന്നാലെ പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയെല്ലാം അവിടെനിന്ന് പൊലീസ് പിടിച്ചുപുറത്താക്കി. പൊലീസുകാരോട് ദേഷ്യത്തില്‍ സംസാരിച്ച് ഏതാനും നിമിഷം തിരിഞ്ഞുനിന്ന ശേഷമാണ് മുഖ്യമന്ത്രി സമ്മേളന ഹാളിലേക്കു കയറിയത്.
Discussion about this post