പൂനെ: കേരളത്തിൽ ബിജെപി ഇത്തവണ അഞ്ച് സീറ്റുകൾ വരെ നേടുമെന്ന് പാർട്ടിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്‌ദേക്കർ. കേരളത്തിൽ നിന്നും ബിജെപിക്ക് വേണ്ടി അഞ്ച് അംഗങ്ങൾ ലോക്‌സഭയിലെത്തും. അഞ്ച് പേരുടെ വിജയം സുനിശ്ചിതമാണ്. എന്നാൽ, സീറ്റുകളുടെ എണ്ണം ഇതിലും കൂടാനുളള സാധ്യതയാണ് തിരഞ്ഞെടുപ്പിൽ പ്രകടമായത്. പതിറ്റാണ്ടുകളായി തുടരുന്ന എൽഡിഎഫ് ഡിഎഫ് മുന്നണി രാഷ്ട്രീയത്തിന്റെ ഗതി മാറ്റി മറിക്കുമെന്നുറപ്പുള്ള തിരഞ്ഞെടുപ്പാണ് കേരളത്തിൽ ഇത്തവണ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കളിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിന്റൈ അടിസ്ഥാന വികസനത്തിൽ മോദി സർക്കാർ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഇടയിൽ ബിജെപിയുടെ സ്വീകാര്യത വർദ്ധിച്ചിട്ടുണ്ട്. അത് തിരഞ്ഞെടുപ്പിലും വ്യക്തമാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ ബിജെപിയുടെ വോട്ട് ശതമാനം 25 ശതമാനത്തിലധികമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയം നോക്കി മാത്രമാണ് കേരളത്തിൽ ഇതുവരെയുണ്ടായിരുന്ന സർക്കാരുകൾ ആനുകൂല്യം നൽകിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഒരു വിവേചനവുമില്ലാതെ യോഗ്യരായവർക്കെല്ലാം കേന്ദ്ര സർക്കവാർ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. ജനങ്ങൾക്കും ഇക്കാര്യം അറിയാം. അതുകൊണ്ട് തന്നെ ഇടതു വലതു മുന്നണികൾക്ക് വെല്ലുവിളിയായി കേരളത്തിൽ ബിജെപി വലിയൊരു ശക്തിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post