മൂഡീസ് ഇന്ത്യയുടെ നിക്ഷേപ റേറ്റിംഗ് മെച്ചപ്പെടുത്തിയതിന് പിറകെ ആളോഹരി വരുമാനത്തിലും രാജ്യം നില മെച്ചപ്പെടുത്തിയതായി റിപ്പോര്‍ട്ട് അന്തരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). ഐഎംഎഫിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 28 സ്ഥാനങ്ങളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. 2013ല്‍ 164ാം സ്ഥാനത്തായിരുന്ന ഇന്ത്യ 126ാം സ്ഥാനത്തേക്ക് കുതിച്ചെത്തി. മറ്റ് രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്.
ലോക സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ഐഎംഎഫ് പുറത്തിറക്കിയത്.
ഇന്ത്യയുടെ ആളോഹരി വരുമാനം 2017ല്‍ 7,170 ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 6690 ഡോളറായിരുന്നു.
ഖത്തറാണ് ഏറ്റഴും ഉയര്‍ന്ന ആളോഹരി വരുമാനമുള്ള രാജ്യം. മക്കാവോ, ലുക്സംബര്‍ഗ് എന്നി രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആദ്യ പത്ത് സ്ഥാനങ്ങളില്‍ അമേരിക്ക( 13ാം സ്ഥാനം) ഇത്തവണയും ഇടംപിടിച്ചില്ല. സിംഗപ്പൂരും, യുഎഇയും, കുവൈറ്റും ഇടംപിടിച്ച പട്ടികയില്‍ ചൈനയും ഇല്ല.
മൂഡിസ് ഇന്ത്യയുടെ നിക്ഷേപ റേറ്റിംഗ് മെച്ചപ്പെടുത്തിയത് മോദി സര്‍ക്കാരിന്റെ വലിയ ഭരണനേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു. ആളോഹരി വരുമാനപട്ടികയിലും ഇന്ത്യ മുന്നേറിയത് സാമ്പത്തീക പരിഷ്ക്കരണങ്ങള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന സൂചനയാണ് നല്‍കുന്നതെന്നാണ് വിലയിരുത്തല്‍
Discussion about this post