ഡല്‍ഹി: തൃശ്ശൂര്‍ പാമ്പാടി നെഹുറു കോളേജ് ഹോസ്റ്റലില്‍ മരിച്ച ജിഷ്ണു പ്രണോയ് കേസ് സിബിഐക്ക് വിടണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതി പരിശോധിക്കും. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ രണ്ടംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ വ്യക്തമാക്കിയ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ പ്രത്യേകാധികാരം ഉപയോഗിച്ച് സിബിഐക്ക് വിടണമെന്നാണ് മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post