കോട്ടയം: സെക്രട്ടറിയേറ്റില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസന്‍. അധികാരത്തിലിരിക്കുമ്പോള്‍ മാധ്യമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയക്കുകയാണെന്നും പുറത്ത് നില്‍ക്കുമ്പോള്‍ എന്നാല്‍ മാധ്യമങ്ങളെ അദ്ദേഹത്തിന് ആവശ്യമുണ്ടെന്നും ഹസന്‍ പറഞ്ഞു. സംസ്ഥാനത്ത് മാദ്ധ്യമങ്ങളെ വിലക്കാന്‍ അനുവദിക്കില്ലെന്നും ഹസന്‍ പറഞ്ഞു.
ഫോണ്‍വിളി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ പി.എസ്.ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രഹസനമാണെന്ന് ഹസന്‍ പറഞ്ഞു. സര്‍ക്കാരിന് വേണ്ടി ഉണ്ടാക്കിയ റിപ്പോര്‍ട്ടാണത്. ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിനെ പ്രതിപക്ഷം എതിര്‍ക്കുമെന്നും ഹസന്‍ പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ആദ്യം പ്രതികരിക്കേണ്ടത് മാദ്ധ്യമങ്ങളാണെന്നും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ബഹിഷ്‌കരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാണോയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചോദിച്ചിരുന്നു.
Discussion about this post