ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ടിനെ നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. ആക്രമണത്തില്‍ റിസോര്‍ട്ടിലെ അഞ്ച് വില്ലകള്‍ പൂര്‍ണമായും നശിച്ചു. ഫര്‍ണിച്ചറുകളും മറ്റും കായലില്‍ എറിയുകയും ചെയ്തു. പൊലീസ് നോക്കിനില്‍ക്കവെയായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് ആക്രമിച്ചത്. റിസോര്‍ട്ട് നിര്‍മാണത്തിനായി വേമ്പനാട് കായലും തോട് പുറമ്പോക്കും കൈയേറിയെന്ന മുദ്രാവാക്യവും മുഴക്കിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്.
തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് കാരണമായ കായല്‍ കയ്യേറ്റ വാര്‍ത്ത പുറത്ത് വിട്ടത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. ചാനല്‍ ചെയര്‍മാന്റെ റിസോര്‍ട്ടിന് നേരെയുള്ള ഡിവൈഎഫ്‌ഐയുടെ അഴിഞ്ഞാട്ടം ഇതിനെതിരെയുള്ള പ്രതികാര നടപടിയാണെന്ന് റിസോര്‍ട്ട് അധികൃതര്‍ ആരോപിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് റിസോര്‍ട്ടില്‍ ഉണ്ടായിരിക്കുന്നത്.
ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് റിസോര്‍ട്ടിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ പൊലീസ് നോക്കിനില്‍ക്കേ അക്രമം അഴിച്ചു വിടുകയായിരുന്നു.
അതേസമയം എല്ലാ നിയമങ്ങളും പാലിച്ചാണ് റിസോര്‍ട്ടില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് റിസോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post