കൊച്ചി: നീലക്കുറിഞ്ഞി ഉദ്യാനത്തിന് തീയിട്ടുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് വനംമന്ത്രി രാജു. ഉദ്യാനത്തിന് ആരും തീയിട്ടിട്ടില്ല. ആറ് മാസ് മുമ്പ് ഉണ്ടായ കാട്ടുതീയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പുനര്‍നിര്‍ണയത്തിന് ശേഷമേ ഇക്കാര്യത്തില്‍ കൃത്യത വരികയുള്ളുയെന്നു വനംമന്ത്രി പ്രതികരിച്ചു.
ഇടുക്കി നീലക്കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ 300 ഏക്കറില്‍ തീയിട്ടിതായി കണ്ടെത്തിയിരുന്നു. ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഉള്‍പ്പെടെയുള്ള ദേവികുളം താലൂക്കിലെ ബ്ലോക്ക് നമ്പര്‍ 58ലാണ് കുറിഞ്ഞി ചെടികള്‍ തീയിട്ടു നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതിനിടെയാണ് കുറിഞ്ഞിച്ചെടികള്‍ തീയിട്ടു നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് കാട്ടുതീയാണെന്ന് വാദിച്ച് ഈ ഭൂമി ഉദ്യാനത്തിന്റെ ഭാഗമല്ലെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. കാട്ടുതീ വാദത്തെ പിന്തുണച്ചാണ് വനം മന്ത്രി കെ രാജുവും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post