അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ട്വിറ്ററിലൂടെയാണ് മേവാനി ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിക്കുക. പട്ടിക ജാതി സംവരണ മണ്ഡലമാണിത്.
കോണ്‍ഗ്രസിനായി സിറ്റിംഗ് എം.എല്‍.എ മണിഭായ് വഘേലയും ബി.ജെ.പിക്കായി വിജയ്ഭായ് ഹര്‍ക്കഭായ് ചക്രവര്‍ത്തിയുമാണ് വാദ്ഗാമില്‍ മത്സരിക്കുന്നത്.
നേരത്തെ കോണ്‍ഗ്രസിന് പിന്തുണയുമായി മേവാനി രംഗത്തെത്തിയിരുന്നു. ലയന ചര്‍ച്ചകള്‍ക്ക് സൂചന നല്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രി കോണ്‍ഗ്രസ്, മൂന്നാം സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവിട്ടതിന് പിന്നാലെയാണ് സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനവുമായി ജിഗ്നേഷ് രംഗത്തെത്തിയത്.
Discussion about this post