മതം മാറ്റം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ അപ്പീലില്‍ സുപ്രിം കോടതിയില്‍ വാദം തുടങ്ങി. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ വൈക്കം സ്വദേശിനി അഖില_ഫാദിയ-സുപ്രിം കോടതിയില്‍ എത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസ് അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന പിതാവിന്റെ ആവശ്യമാണ് ആദ്യം പരിഗണിക്കുന്നത്. കേസ് മതസംഘര്‍ഷത്തിന് വഴിയൊരുക്കുമെന്നും അതിനാല്‍ പരസ്യമായി ഹാദിയയെ കേള്‍ക്കരുതെന്നും അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ജഡ്ജിയും, ഹാദിയയും തമ്മില്‍ ആശയവിനിമയം നടത്തണം.
ഷെഫിന്റെ ഭീകര ബന്ധത്തിന് തെളിവുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ് ഇയാള്‍. ഐഎസ് റിക്രൂട്ട്‌മെന്റര്‍ മന്‍സിയോട് ഇയാള്‍ സംസാരിച്ചതിന്റെ തെളിവുകളുണ്ട്.മതം മാറ്റത്തിന് ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ഇരയാണ് അഖിലയെന്നും അശോകന്റെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു.
ഒരാളെ ഐഎസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് ഷെഫിന്‍ ചോദിച്ചു. മതപരവര്‍ത്തനത്തിന് കേരളത്തില്‍ വലിയ ശൃംഖലകള്‍ ഉണ്ടാക്കിയിരിക്കുന്നു. എല്ലാം അന്വേഷിച്ചു വരികയാണെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു
കേന്ദ്രസര്‍ക്കാരിന് വിഷയത്തില്‍ ധൃതിയുണ്ട്. എന്‍ഐഎ അന്വേഷണം നടത്തിയത് തിരക്കു പിടിച്ചാണ് എന്നി വാദങ്ങളാണ് ഷെഫിന്‍ ജഹാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ ഉന്നയിച്ചത്.
തന്റെ ഭാര്യ ഹാദിയ(അഖില)യുടെ മതം മാറ്റം എന്‍ഐഎ അന്വേഷിക്കേണ്ട കാര്യമില്ലെന്നാവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയും സുപ്രിം കോടതി പരിഗണിക്കുണ്ട്. കേസില്‍ ഏറെ നിര്‍ണായകമാണ് അഖില-ഹാദിയയുടെ മൊഴി എങ്കിലും അത് മാത്രം പരിഗണിച്ച് സുപ്രിം കോടതി യുവതിയെ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്ന ആള്‍ക്കൊപ്പം വിടാന്‍ സാധ്യതയില്ലെന്ന് നിയമരംഗത്തുള്ളവര്‍ പറയുന്നു. ഹൈക്കോടതി വിവാഹം റദ്ദാക്കാന്‍ പരിഗണിച്ച എല്ലാ വിഷയങ്ങളും സുപ്രിം കോടതിയ്ക്ക് ഗൗരവത്തോടെ തന്നെ പരിഗണിക്കേണ്ടി വരും. ഹൈക്കോടതി സംരക്ഷണയിലിരിക്കെ നടന്ന വിവാഹം സാധുവല്ല എന്ന ഹൈക്കോടതി നിഗമനം എത്രത്തോളം ശരിയാണ് എന്ന സംശയം സുപ്രിം കോടതി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ തീവ്രവാദ ബന്ധം, നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പടെ ഉള്ള എന്‍ഐഎ മുന്നോട്ടുവച്ച വിഷയങ്ങള്‍ ആഴത്തില്‍ തന്നെ സുപ്രിം കോടതിയ്ക്ക് പരിഗണിക്കേണ്ടി വരും.
അഖിലയുടെ മൊഴിയെടുക്കല്‍ അടച്ചിട്ട കോടതിയില്‍ വേണമെന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതി ആദ്യം പരിഗണിക്കുക. വിവാഹം, മതം മാറ്റം തുടങ്ങിയ വിഷയങ്ങള്‍ ഇന്‍ ക്യാമറ വിചാരണയ്ക്കാണ് വിധേയമാക്കേണ്ടതെന്ന് അശോകന്റെ അഭിഭാഷകന്‍ പറഞ്ഞു. അടച്ചിട്ട കോടതിയിലെങ്കില്‍ ജഡ്ജിമാരും, അഭിഭാഷകരും, അഖിലയും പിതാവും, ഹര്‍ജിക്കാരനായ ജഫ്രിന്‍ ജഹാനും മാത്രമേ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയും.
അഖില-ഹാദിയയുടെ മാനസീക നില സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുമെന്ന് പിതാവ് അശോകന്‍ പറഞ്ഞിരുന്നു. തനിക്ക് രണ്ട് സഹോദരിമാരുണ്ട് അവര്‍ മാനസീക ദുര്‍ബലമുള്ളവരാണ്, അച്ഛന്റെ സഹോദരിമാര്‍ക്കുള്ള ഇതേ അവസ്ഥ ഫാദിയയ്ക്കും ഉണ്ട്. പാരമ്പര്യമായി ഇത്തരം മനോ ദൗര്‍ബല്യം ഉള്ള പെണ്‍കുട്ടിയാണ് എന്നും അശോകന്‍ വാദിക്കുന്നു. അഖിലയുടെ പെരുമാറ്റത്തില്‍ ഇത്തരം പ്രകടനങ്ങള്‍ ദൃശ്യാമണെന്നും പിതാവ് വാദിക്കുന്നു. ഇത് സംബന്ധിച്ച രേഖകള്‍ ഹൈക്കോടതിയിലും അശോകന്‍ സമര്‍പ്പിച്ചിരുന്നു. അഖില ബ്രയിന്‍ വാഷ് ചെയ്തിരിക്കുകയാണ്. ഹൈക്കോടതി പലതവണ പെണ്‍കുട്ടിയുമായി ആശയ വിനിമയം നടത്തിയിരുന്നു. ചഞ്ചലമായ മനസിന് ഉടമയാണ് പെണ്‍കുട്ടി എന്ന നിഗമനത്തിലാണ് ഹൈക്കോടതി എത്തിയത്. മൂന്ന് തവണ സത്യവാങ്മൂലത്തില്‍ മൂന്ന് പേരുകള്‍ നല്‍കിയതുള്‍പ്പടെ കാര്യങ്ങളെല്ലാം ചെയ്തിരുന്നത് യുവതിയുടെ ഉറച്ച മനസ്സില്‍ നിന്നല്ല എന്ന പിതാവിന്റെ അഭിഭാഷകന്റെ വാദം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ഇതെല്ലാം സുപ്രിം കോടതിയ്ക്ക് എളുപ്പത്തില്‍ തള്ളികളയാനാവില്ല.
നിര്‍ബന്ധിത മതപരിവര്‍ത്തനം, തീവ്രവാദ ബന്ധം തുടങ്ങിയ വിഷയങ്ങളാണ് എന്‍ഐഎ മുദ്രവച്ച കവറില്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്ളതെന്നാണ് വിവരം. അഖിലയെ മതം മാറ്റിയ അതേ ആളുകള്‍ മറ്റു ചില പെണ്‍കുട്ടികളെയും മതം മാറ്റിയിരുന്നെന്നു, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമമായിരുന്നു അതെന്നും ഉള്ള ആ പെണ്‍കുട്ടികളുടെ മൊഴികളും എന്‍ഐഎ ശേഖരിച്ചിരുന്നു. മഞ്ചേരി സത്യസരണിയിടെ മതംമാറ്റ ഇടപെടലുകളും തെളിവുകള്‍ സഹിതം റിപ്പോര്‍ട്ടില്‍ ഉണ്ടാകും. കേരളത്തിലെ പല പ്രണയ മതം മാറ്റ വിവാഹങ്ങളും സംശയത്തിന്റെ നിളവില്‍ ആണെന്നും, അവ അന്വേഷണത്തിലാണെന്നും എന്‍ഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post