അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ജനുവരിയില്‍ സമരത്തിന്റെ ഭാഗമായി രാജധാനി എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാണ് മേവാനിക്കും മറ്റ് 12പേര്‍ക്കുമെതിരെ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആര്.എസ്. ലന്ഗ വാറന്റ് പുറപ്പെടുവിച്ചത്.
അഹമ്മദാബാദ് റെയില്‍വേസ്റ്റേഷനില്‍ കഴിഞ്ഞ ജനുവരി 11നാണ് സമരം നടന്നത്. അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബനസ്ക്കന്ത ജില്ലയിലെ വടകം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് കഴിഞ്ഞദിവസം മേവാനി പറഞ്ഞിരുന്നു.
Discussion about this post